Monday, April 25, 2016

കുന്നിക്കുരു ചുവക്കുമ്പോൾ

പതിനൊന്ന് അവള്ക്ക് ആയി ......അതിൽ അമ്മക്ക് ദുഃഖം നുരഞ്ഞു പൊങ്ങുന്നു...
അവൾ..,,,, കാണേണ്ട വർണങ്ങൾ കാണാതെ  വാടിവീഴുമോ  എന്ന്....
ഭയം ചുറ്റുപാടായ് വളർന്നു വരുന്നു ... ഈ സമുഹത്തിൽ ..........
കടൽതീരങ്ങൾ  ഇന്ന് ആരോ കടം എടുത്തിരിക്കുന്നു , ചുംബനം കിട്ടാത്ത തലമുറക്കു വേണ്ടി .
ഇനി അവൾക്കു ഞാൻ മധുരം കൊടുക്കേണ്ടതില്ല..ഇനി അവൾക്കു ഞാൻ ഹരിതം നിറഞ്ഞ  കാഴ്ചകൾ നൽകേണ്ടതില്ല....
അവൾക്കു പതിനൊന്ന് വയസായിരിക്കുന്നു.......?
അവള്ക്ക് ഭയമെന്ന ചുറ്റുപാട് സ്നേഹത്തിന്റെ പുറം ചട്ടയിട്ട  സ്വപ്നങ്ങൾ നല്കുന്നു ....
ആ സ്വപ്നങ്ങൾ അവളെ അന്ധയാക്കുന്നു ,,,,
ഇനി ഈ സമൂഹം അവളെ വിളിക്കുന്നതിങ്ങനെ .....


"" ഇളം കിളീ .. നീ അരികിലെതുക
   ഇളം വെയിൽ കൊള്ളാതെ അകത്ത്എത്തുക ..
   നീ പതിനൊന്ന് വയസ്സിൻ കുന്നിക്കുരു ചെപ്പ്,...
   ഞാൻ ഭയം എന്ന താഴിന്റെ താക്കോൽ കിലുക്കം ....
   ഇനി നീ ഭയത്തിൻ അടിമയായ് വളരുക ...
   ശെരി മരണം നീ തെടുന്നിടം വരെ .....""""""""


കടലാസ്സു തോണി ഒഴുക്കേണ്ട പ്രായം കവർന്നെടുക്കുന്ന കാലതിനരികിൽ  പതിനൊന്ന് വയസ്സ് പതിവായ് കേഴുന്നു വെറും ഒരു കുന്നി കുരു ചെപ്പായ്......

Tuesday, April 12, 2016

ദൂരം

ക്ലോക്കിലെ സെക്കന്റ്‌ സൂചി പോലെ മെലിഞ്ഞ മനസുമായ് നടക്കുകയാണ് ഞാൻ ...

എന്റെ വിയര്പ്പ് ഗന്ധികൾക്ക് എന്നോട് വെറുപ്പാണ് ...അവ പൊടി പിടിച്ച് അടഞ്ഞു പോയിരിക്കുന്നു .......


ഭുമിയുടെ അറ്റം വരെ എത്താൻ എനിക്ക് ഒരുപാടു ദൂരം നടക്കേണ്ടി വരും.
ഒരു പക്ഷേ എനിക്ക് മുൻപിൽ ഒരുപാടു മെലിഞ്ഞ മനസുകൾ നടക്കുന്നുണ്ടാവാം .....


മരുഭൂമിയിൽ ഉപേക്ഷിക്കപെട്ട ഒട്ടകം പോലെ നടക്കുകയാണ്  ഞാൻ ...
വിശപ്പും ദാഹവും സദ്യ ഒരുക്കി വിളിക്കുന്നുണ്ട് ....


പിന്നിടുന്ന ദൂരം അളന്നു നടക്കാൻ കഴിഞ്ഞിരുന്നില്ല ....


ജലം അനിവാര്യമായിരിക്കുന്നു .....അതിനാൽ കാലുകൾക്ക് വേഗത കുറഞ്ഞു ....
പക്ഷെ നിർത്തിയില്ല, നടപ്പുതന്നെ .......


ഞാൻ കടമെടുത്ത പോയ്കാലുകൾ തളർന്നുപോയിരിക്കുന്നു ...പക്ഷെ മനസ്സുതളര്ന്നില്ല ......


എന്റെ പൌരുഷം ഞാൻ മറന്നിരുന്നു ... ഞാൻ നടന്നു നടന്ന് അകന്നു പോയപ്പോൾ അത് എന്നേ നോക്കി പിറുപിറുത്തു ....


എന്റെ കണ്ണുകൾ എന്നോട് യാചിക്കുന്നു പുതിയ കാഴ്ചകൾക്ക് വേണ്ടി ....


പ്രിയപ്പെട്ട കണ്ണുകളെ എന്നോട് പൊറുക്കുക ...എന്റെ മനസ്സു മരവിച്ചു പോയിരിക്കുന്നു ....

എനിക്ക്  നടക്കണം , നിന്നെയും പേറി .... ഈ ഭുമിയുടെ അറ്റം വരെ .... അതിനു നീ എനിക്ക് കൂട്ട് വേണം ... ഈ മരുഭൂമിയിൽ ....


ഒരു നാളും നീ തനിച്ച് ആവില്ല ..... ഞാനും ഉണ്ടാകും ....


എന്റെ കാലുകൾക്ക് വേര് മുളക്കും വരെ .......

Monday, April 11, 2016

ഒരു ഓർമപെടുത്തൽ

നഷ്ടം

എന്റെ കണ്ണുകളിലെ കൃഷ്ണ മണികൾ അവളുടെ കണ്ണുകളെ പ്രണയിച്ചിരുന്നു........

അവളുടെ കണ്ണുകളിലെ പ്രണയം എന്റെ കൃഷ്ണമണികൾ കണ്ടിരുന്നു ......


അന്ന് എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഞാൻ നാണിച്ചിരുന്നു എന്ന് പിന്നീട് എപ്പോഴോ എന്റെ കണ്ണുകൾ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു ........


.അവളുടെ കണ്ണുകളിലെ പ്രണയം സത്യമായിരുന്നു ... പക്ഷെ അവൾ അതെന്റെ കണ്ണുകളിൽ പകര്ന്നു തന്നില്ല ....

എന്റെ കണ്ണുകൾക്ക്‌ കരയാൻ കഴിയുമായിരുന്നില്ല .....

കൃഷ്ണമണിയുടെ പ്രണയം ഒഴുകി ഒലിക്കുന്നത്  എന്റെ കണ്ണുകള്ക്ക് താങ്ങാൻ ആവുന്നതിലും അധികം ആയിരുന്നു .......

പിന്നീട് എപ്പോഴോ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെ കണ്ടപ്പോൾ അതിൽ പ്രണയം ഇല്ലായിരുന്നു .....


തിളക്കം നഷ്ടപെട്ട രണ്ടു ഗോളങ്ങൾ ഏന്നെ തുറിച്ചു നോകുന്നത് പോലെ തോന്നി

Saturday, April 9, 2016

മുറ്റം



മുറ്റം

മണ്ണിര ഉഴുത് മറിച്ചൊരാ മുറ്റം

തെച്ചിയും മുല്ലയും മുക്കുറ്റിയും നിന്നൊരാ മുറ്റം

ഓണത്തിനത്തം നിറയുന്ന മുറ്റം

ഞാ൯ പിച്ചവെച്ചു നടന്നൊരാ മുറ്റം

മണ്ണപ്പമുണ്ടാക്കി കളിച്ച മുറ്റം

കുറ്റിയും കോലും  കളിച്ച മുറ്റം


എത്ര മനോഹരമെ൯  ആ കൊച്ചു മുറ്റം

എത്ര മനോഹരം എന്റെ മുറ്റം 

എത്ര മനോഹരം എന്റെ  ഓർമയിൽ ഇന്നു മുറ്റം

ഇന്ന് എനിക്ക് ഓർമ്മകൾ നല്കുന്ന ആ പഴയ മുറ്റം 

ഇന്നത്തെ പുതു തലമുറ കാണാത്ത എന്റെ മുറ്റം 


                                             ഗോപി കൃഷ്ണൻ