Sunday, May 3, 2020

ജെന്നിയ്ക്ക്

അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തു ....
ഒരു പക്ഷെ അന്ന് ഊരി വച്ച ആ മോതിരത്തിനു ക്ലാവ് പിടിച്ചിട്ടുണ്ടാകാം ,സ്വന്തം എന്ന് കരുതുന്ന ഓർമകൾ പോലെ .....ഒരിക്കലും അത് അയാളുടെ മാത്രം ഓര്മകളായിരുന്നില്ല .അതിനു മറ്റൊരു അവകാശി കൂടി ഒണ്ട് .... അത് അയാൾക്ക് നന്നായി അറിയാം ....അത് അയാളെ ഏറ്റവും കൂടുതൽ അസ്വസ്ഥൻ ആക്കികൊണ്ടേയിരുന്നു ....സ്വന്തം ഓർമകൾക്ക് പോലും അവകാശം പറയാനാകാത്ത ഓർമ്മകൾ ഉള്ള മനുഷ്യൻ .....
'' നമ്മുടേതെന്നു കരുതിവെച്ച ഓർമകൾക്കെല്ലാം മറ്റാരോകൂടി അവകാശിയാണെന്ന് നമുക്കറിയില്ലല്ലോ ''
വിരഹം (പ്രണയം )2004 ഒരു വർഷകാലം കടന്ന് 
ജെന്നി ...... അവൾ വിഷാദങ്ങളുടെ തോഴി ആയിരുന്നെന്നത് അയാൾ ഇടക്കൊക്കെ അല്പം വിഷമത്തോട് കൂടി ഓർക്കാറുണ്ട് .... 
സ്കൂൾ വരാന്തയിലെ തിരക്കിലും  ,ബദാം ചുവട്ടിലെ കുലുങ്ങിചിരിയുടെ ഇടയിലും , ക്ലാസ്സിലെ എല്ലാ ബോറൻ വൈകുംന്നേരങ്ങളിലും ജെന്നിയെ തിരയുന്നത് അയാളുടെ ലഹരിയായിരുന്നു .
ജെന്നിയോടുള്ള പ്രെണയഅഭ്യര്ഥനകൾക്ക് ഒടുവിൽ അവൾ പറഞ്ഞത് ....

'' നിനക്ക് ഇന്ന്മുതൽ എന്റെ മോതിരവിരലിനെ പ്രെണയിക്കാം  ....  പകരം നീ എനിക്ക് ഒരു സത്യം തരണം ''

എന്ത് സത്യം .... ഞാൻ നിനക്ക് വേണ്ടി ഈ ലോകം മുഴുവൻ സമ്മാനിക്കും ....

ജെന്നി : എന്റെ വിരഹത്തിന്റെ ഓട്ടുമോതിരം ഇന്ന് മുതൽ നീ സൂക്ഷിക്കണം , നിന്റെ മോതിരവിരലിൽ അത് ഓർമകളെ പ്രെസവിക്കട്ടെ .... 

അയാൾ : ജെന്നി നിന്റെ ഭ്രാന്ത് .... എനിക്ക് നിന്റെ പ്രെണയം മതി ! വിരഹത്തിന്റെ ഈ ഓട്ടുവളയം എന്നിൽ നിന്റെ ഭ്രാന്ത് പടർത്തും .

ജെന്നി : നീ ഇന്ന് മുതൽ നിന്റെ മോതിരവിരൽ  എന്റെ  ഒഴിഞ്ഞ മോതിരവിരലിൽ കോർത്തിട്ടു നടക്കണം .അവർ നമ്മളെക്കാളും നന്നായി പ്രേണയിക്കട്ടെ !

അയാൾ : എന്റെ മരണം വരെ, ഞാൻ നടക്കും ... 
 
അവളിൽ മൗനം തളം കെട്ടി , പെട്ടന്ന് അത് പൊട്ടി അയാളിലേക്കും ഒഴുകി .ഒന്നും പറയാനാകാതെ അവർ രണ്ടുദിശകളിലേക്ക് നടന്നകന്നു ...... 

മരണം (വിരഹം )2020മെയ് 15
അയാൾ അന്ന് കുളിച്ചില്ല .. തലമുടി ഒതുക്കിയിട്ടും ഇല്ല ... ജെന്നി മരിച്ചത് അറിഞ്ഞപ്പോൾ അയാൾ കണ്ണാടിയൊന്നുനോക്കി .... കണ്ണുകൾ എന്നേ മരവിച്ചിരിക്കുന്നു .... കണ്ണാടിയിലെ പൊടിയിൽ ഒന്ന് വിരലോടിക്കാൻ ശ്രെമിച്ചു .... കഴിയുന്നില്ല അത് അയാളുടെ മുഖത്തേക്ക് പറ്റിപിടിച്ചുകഴിഞ്ഞിരുന്നു ....

നിറയെ ആൾക്കൂട്ടം .... അയാൾ അതിലേക്ക് ഒരു ഈച്ചയെ പോലെ നൂഴ്ന്നു കയറി .... 
ജെന്നി കിടക്കുകയാണ് ... അവൾക്ക് ഒരിക്കലും കൊടുക്കാത്ത അന്ത്യ ചുംബത്തിനായ് ....അയാൾ അവളുടെ മോതിര വിരലിലേക്ക് നോക്കി ....
കുനിഞ്ഞതിലോരുമ്മ  കൊടുത്തു .....തന്റെ ആദ്യ ചുംബനം അവൾക്ക് അവസാനമായി അയാൾ നൽകി .... അയാൾ സ്വന്തം കണ്ണുകളെ പ്രാകി  ... ഒരിറ്റു കണ്ണീർ നൽകാത്ത മരവിച്ച കണ്ണുകളെ അയാൾ വെറുത്തു ....

ആൾക്കൂട്ടം ചിലച്ചു പിരിഞ്ഞു പോയ് .. അയാൾ നേർരേഖ പോലെ അവളുടെ കല്ലറയുടെ മുന്നിൽ അങ്ങനെ നിന്നു  ... അതിൽ കൊത്തിയ അവളുടെ പേരിലേക്ക് കണ്ണോടിച്ചു .....
അതിൽ ഇങ്ങനെ എഴുതിയിരുന്നു ...
'' ജെന്നി ഗോപി കൃഷ്ണൻ ''
ജനനം :1990 മെയ് 15
മരണം :2020 മെയ് 15

ആദ്യമായ് അയാളുടെ കണ്ണുകൾ ജെന്നിക്ക് വേണ്ടി കരഞ്ഞു ..... അല്ല ജെന്നിഗോപികൃഷ്ണനു വേണ്ടി ..

ആ പേരിനു മുകളിൽ അയാൾ അവൾ സമ്മാനിച്ച ഓട്ടുമോതിരം ഊരിവെച്ചുനടന്നകന്നു ....

ജെന്നിഗോപികൃഷ്ണന്റെ ഓർമദിവസം2021 മെയ് 15അയാൾ അന്ന് തിരക്ക് കൂട്ടി ....കണ്ണാടി നോക്കിയില്ല ... തന്റെ ഓർമകളുടെ അവകാശിയെ കാണാൻ അയാൾ പോയ് ....കല്ലറയുടെ എണ്ണം കൂടിയിരിക്കുന്നു ..... അയാൾ ജെന്നിയെ പരതി , ജെന്നി എന്ന് ഉറക്കെ വിളിച്ചു ,ലോകം കേൾക്കുമാറ് ഉറക്കെ നിലവിളിച്ചു , ക്ലാവ്പിടിച്ച ഓട്ടുമൊതിരം അയാളുടെ വിളി കേട്ടില്ല ....ജെന്നിയുടെ ഭ്രാന്ത് അയാൾക്കും എന്ന് ആരോ പറയുന്നു, അത് പക്ഷെ അവ്യക്തമായിരുന്നു . ഓർമ്മകൾ അയാൾക് ചുറ്റും കഴുകന്മാരെ പോലെ വട്ടമിട്ടു . അയാളുടെ മോതിര വിരലിൽ ആരോ കൊളുത്തിടുന്നുണ്ട് ,അത് ജെന്നിയാണോ ?അയാൾക്ക് അവിടുന്ന് ഓടണമെന്നു തോന്നി .. ഓടി , ഓടി അയാൾ തലയടിച്ചു വീണു .... രക്തം എന്തിലോ തളം കെട്ടി ... അയാൾ അത് വടിച്ചുമാറ്റി , അയാളുടെ കണ്ണുകൾ രണ്ടാമതും കരഞ്ഞു .... അയാൾ ജെന്നിഗോപീകൃഷ്ണന്റെ കല്ലറക്ക് മുകളിൽ ...അവിടെ ക്ലാവ് പിടിച്ച ഓട്ടുമൊതിരം അയാളെ നോക്കി ... അത് രക്തത്തിൽ കുതിർന്നു ... അയാൾ ഓർമ്മകൾ അവളുമായി പങ്കു വെച്ചു , അവരുടെ ഓർമകൾ ജെന്നിയുടെയും ഗോപികൃഷ്ണന്റെയും .... 
അയാളുടെ കണ്ണുകൾ അടഞ്ഞു , വായ മലർക്കെ തുറന്നു വന്നു ,ഏതോ ഒരു നായ ഓരിയിട്ടു .... അപ്പോളും അയാളുടെ മുകളിൽ ക്ലാവ്പിടിച്ച ഓർമ്മകൾ കഴുകമാരെ പോലെ അവശേഷിച്ചു .ജെന്നിയും ഗോപികൃഷ്ണനും മറ്റാരുടെയോ ഓർമകളായി മാറി ..... വെറും ക്ലാവ്പിടിച്ച ഓർമ്മകൾ ...........



6 comments: