ചുരുണ്ട ഓർമകളിൽ നിന്നും നിവര്ത്തി എടുത്ത ഭ്രാന്ത്
മണ്ണിൽ കളിച്ച നാൾ പൊടിപിടിചോര്മയായ് .. ഇനി ഹരി ശ്രീ കുറിച്ച നാൾ ചികഞ്ഞൊന്നു നോക്കാം ....
വിരല്തുമ്പു മണ്ണിൽ കുറുമ്പ് കാട്ടുമ്പോൾ ... അതാ വീഴുന്നൊരു ചൂരൽ കഷായം ...... കണ്ണുനീർ വീണാമണ്ണു കുതിരുമ്പോൾ ..... വിരൽ എടുക്കാതെ വീണ്ടും എഴുതുന്നു ഞാൻ ......
പറഞ്ഞു എഴുതണം എല്ലയിപ്പോഴും ..... ഏറ്റു ചൊല്ലണം മനസ്സിൽ ആകും വരെ ....
മറന്നു പോകുന്നു ഞാൻ അതെല്ലാം .... പുതു ചൂരൽ കഷായത്തിൻ ചൂടു കിട്ടും വരെ ...
മണ്നല്ല ഇതു നിൻ മനസ്സാണിത് ..... ഇതിൽ പതിയണം നീ എഴുതുന്നതെല്ലാം ...
അതുവരെ ചൂരൽ കഷായത്തിൻ കയ്പ്പ് നീ നുണയും ..... നിൻ കണ്ണുനീർ കാണാൻ അമ്മയില്ലിവിടെ എന്നോര്ക്കുക ....